
കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തി.ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
47 സെന്‍റീ മീറ്റര്‍ ഉയരമുളള ചെടിയാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ചെടി നട്ടുവളര്‍ത്തിയവര്‍ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം സമാനമായി പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു.