കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിക്ക് 5 വർഷം കഠിന തടവ് |Cannabis case

കോഴിക്കോട് പന്നിയങ്കര സ്വദേശി മുഹമ്മദ്‌ മുജീബ് (29) എന്നയാളെയാണ് ശിക്ഷിച്ചത്.
cannabis case
Published on

ഒറ്റപ്പാലം : പാലക്കാട് 2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിക്ക് 5 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കോഴിക്കോട് പന്നിയങ്കര സ്വദേശി മുഹമ്മദ്‌ മുജീബ് (29) എന്നയാളെയാണ്

പാലക്കാട് സെക്കന്റ് അഡീഷണൽ കോടതി ശിക്ഷിച്ചത് .സംഭവം നടന്ന് 4 വർഷത്തിന് ശേഷം കോടതി ശിക്ഷിച്ചത്. പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടറായിരുന്ന എം.സജീവ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. വാഹന പരിശോധനക്കിടെ സംശയം തോന്നി മുജീബിന്‍റെ വാഹനം എക്സൈസ് തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പിടികൂടിയത്.

Related Stories

No stories found.
Times Kerala
timeskerala.com