

കുമളി: സംസ്ഥാന അതിർത്തി ജില്ലയായ തേനിയിൽ പോലീസ് നടത്തിയ തിരച്ചിലിൽ മാരക ലഹരിമരുന്നുകളായ മെതാംഫെറ്റാമിനും 14 കിലോ കഞ്ചാവും പിടിച്ചെടുത്തു (Cannabis seized). രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കേസുകളിലായി രണ്ട് ഒഡീഷ സ്വദേശികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിലായത്.
22 ഗ്രാം മെതാംഫെറ്റാമിൻ കൈവശം വെച്ച തേനി സ്വദേശി പ്രസാദ് (33), കഞ്ചാവ് കടത്ത് സംഘത്തിലെ ഒഡീഷ സ്വദേശികളായ മാധവറാവു, നാഗലപ്പ എന്നിവരും തേനി സ്വദേശികളായ അജിത് കുമാർ, ശിലമ്പരശൻ, അറിവഴകൻ എന്നിവരുമാണ് പിടിയിലായത്.
ലഹരിമരുന്നുമായി ബസിൽ തൃച്ചിയിൽ നിന്നും വരികയായിരുന്ന പ്രസാദിനെ വ്യാഴാഴ്ച രാത്രി ബസ് സ്റ്റാൻഡിൽ നിന്നാണ് ഇൻസ്പെക്ടർ ദേവരാജും സംഘവും പിടികൂടിയത്. കഞ്ചാവ് കടത്ത് സംഘത്തെ പ്രത്യേകം നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. അറസ്റ്റിലായ മുഴുവൻ പ്രതികളെയും ഇന്ന് തേനി കോടതിയിൽ ഹാജരാക്കും.
Police in Theni, a border district, seized 14 kg of cannabis and 22 grams of the highly potent drug methamphetamine following a tip-off, leading to the arrest of six individuals in two separate cases. Among the arrested are Theni native Prasad, who was caught at the bus stand with the methamphetamine, and five others, including two Odisha natives, who were involved in cannabis trafficking. All six accused are scheduled to be produced before the Theni court today.