
തിരുവനന്തപുരം : രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇന്ത്യൻ കൗൺസിൽ റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ച ലാൻസെറ്റ് റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.
കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഇന്ത്യ മൂന്നാം സ്ഥാനത്തും മരണനിരക്കിൽ രാജ്യം രണ്ടാം സ്ഥാനത്തുമാണ്.
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ‘ആരോഗ്യം ആനന്ദം’ കാൻസർ അവബോധന സ്ക്രീനിങ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.