മലപ്പുറം : അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ലാസുകൾ ഉണ്ടാകില്ല. (Calicut University Campus closed)
ഉടൻ തന്നെ ഹോസ്റ്റലുകളും ഒഴിയണമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കാമ്പസിനുള്ളിൽ ഇന്നലെ വൈകുന്നേരം മുതലാണ് സംഘർഷം ഉണ്ടായത്.
സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് ആണ് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ അറിയിച്ചത്.