CAG : ശിശു സംരക്ഷണ പദ്ധതികളിൽ വീഴ്ച, സംസ്ഥാനം കനത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ : CAG റിപ്പോർട്ട്, വിയോജിച്ച് ധനമന്ത്രി

സംസ്ഥാനത്തെ ശിശു സംരക്ഷണ പദ്ധതികളിൽ വീഴ്ച ഉണ്ടെന്നും, 165 ശിശു പരിപാലന കേന്ദ്രങ്ങളുടെ രജിസ്ട്രേഷൻ പുതുക്കിയിട്ടില്ല എന്നും പറയുന്ന റിപ്പോർട്ടിൽ, ചൈൽഡ് വെൽഫെയർ കമ്മിറ്റികൾക്കുള്ള റിപ്പോർട്ടുകളും 447 ദിവസം വൈകിയെന്നും പറയുന്നു.
CAG report says Kerala is in huge economic crisis
Published on

തിരുവനന്തപുരം : കേരളം കനത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് കാട്ടി സി എ ജി റിപ്പോർട്ട്. ബജറ്റിന് പുറമെയുള്ള കടമെടുപ്പുകൾ കടത്തിൻ്റെ ഭാഗമായി കൂട്ടിയാൽ ജിഎസ്‍ഡിപിയുടെ 37.84 % ആകുമെന്നും ഈ സാമ്പത്തിക പ്രവണത കണക്കിലെടുത്താൽ ബുദ്ധിമുട്ട് കനത്തതാണെന്നുമാണ് ഇതിൽ പറയുന്നത്.(CAG report says Kerala is in huge economic crisis)

റവന്യൂ ചെലവിന്‍റെ ഗണ്യമായ ഭാഗം ശമ്പളം, വേതനം പെൻഷൻ ഇനങ്ങളിലാണ് എന്നും, 2023 - 24 ൽ 10632. 46 കോടി രൂപ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്തു എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കടങ്ങൾ തിരിച്ചടയ്ക്കുന്നത് ബജറ്റ് മുഖാന്തരമാണെന്നും ഇതിൽ പറയുന്നുണ്ട്. എന്നാൽ, ധനമന്ത്രി ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

സംസ്ഥാനത്തെ ശിശു സംരക്ഷണ പദ്ധതികളിൽ വീഴ്ച ഉണ്ടെന്നും, 165 ശിശു പരിപാലന കേന്ദ്രങ്ങളുടെ രജിസ്ട്രേഷൻ പുതുക്കിയിട്ടില്ല എന്നും പറയുന്ന റിപ്പോർട്ടിൽ, ചൈൽഡ് വെൽഫെയർ കമ്മിറ്റികൾക്കുള്ള റിപ്പോർട്ടുകളും 447 ദിവസം വൈകിയെന്നും പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com