
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാനുള്ള ബില്ലിന് മന്ത്രിസഭയോഗം അംഗീകാരം നൽകി( bill to kill violent animals). ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് മൃഗങ്ങളെ കൊല്ലാനുള്ള അധികാരം നൽകാനും മന്ത്രിസഭയോഗത്തിൽ തീരുമാനമായിട്ടുണ്ട്.
വരാനിരിക്കുന്ന സഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാനും നിശ്ചയിച്ചിട്ടുണ്ട്. അതേസമയം തീരുമാനം മുൻപേ എടുക്കേണ്ടതായിരുന്നു എന്നും നടപ്പാക്കിയാൽ വളരെ മികച്ച തീരുമാനമാകുമെന്നും താമരശ്ശേരി ബിഷപ്പ് പ്രതികരിച്ചു.