പട്ടികവർ​ഗക്കാർക്ക് 1000 രൂപ വീതം ഓണസമ്മാനം നൽക്കാൻ മന്ത്രിസഭാ തീരുമാനം|onam gift

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈകൊണ്ടത്.
cabinet meeting
Published on

തിരുവനന്തപുരം : പട്ടികവർ​ഗക്കാർക്ക് 1000 രൂപ വീതം ഓണസമ്മാനം നൽകും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈകൊണ്ടത്.

സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 വയസ്സിന് മുകളിൽ പ്രായമുള്ള അർഹരായ 52,864 പട്ടികവർ​ഗക്കാർക്ക് ഈ ആനുകൂല്യം ലഭിക്കുക. ഇതിനുള്ള ചെലവിനായി 5. 28 കോടി (5,28,64,000) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2024-25 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചു. വ്യവസായ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണിത്.

Related Stories

No stories found.
Times Kerala
timeskerala.com