കണ്ണൂർ : ജയിലിലേക്ക് പോകുന്നതിന് മുൻപായി തൻ്റെ കാലുകൾ വെട്ടിയ പ്രതികൾക്ക് യാത്രയയപ്പ് നൽകിയ പരിപാടിയിൽ കെ കെ ശൈലജ പങ്കെടുത്തതിനെ വിമർശിച്ച് സി സദാനന്ദൻ എം പി. ശൈലജ അങ്ങനെയൊരു ചടങ്ങിൽ പങ്കെടുത്തത് ദൗർഭാഗ്യകരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. (C Sadanandan against KK Shailaja )
ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഇത് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്ന സമീപനമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.