ഇടുക്കി : മുതിർന്ന സി പി ഐ നേതാവ് സി പളനിവേൽ അന്തരിച്ചു. അദ്ദേഹം മൂന്നാറിലേറെ തോട്ടം തൊഴിലാളി നേതാവ് കൂടിയാണ്. വൃക്ക രോഗബാധിതനായി രാജഗിരി ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. (C Palanivel passes away)
ഇന്ന് വൈകുന്നേരം നാല് മണിയോടെ മൃതദേഹം മൂന്നാറിലെ വസതിയിൽ എത്തിക്കും. നാളെ രാവിലെ 9 മുതൽ ഒരു മണി വരെ മൂന്നാർ സി പി ഐ ഓഫീസിൽ പൊതുദർശനം നടത്തും.
മുതിർന്ന നേതാവിൻ്റെ നിര്യാണത്തെ തുടർന്ന് സി പി ഐ ഇടുക്കി ജില്ലാ സമ്മേളനത്തിൻ്റെ ഇന്നത്തെയും നാളത്തേയും എല്ലാ പരിപാടികളും മാറ്റിവച്ചു. 19 ന് രാവിലെ പ്രതിനിധി സമ്മേളനം ആരംഭിക്കും.