
പാലക്കാട്: ട്രോളി ബാഗ് വിവാദത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാർ.(C Krishnakumar on trolley bag controversy )
പോലീസ് സ്വീകരിച്ചത് യു ഡി എഫിനെ സഹായിക്കുന്ന നിലപാടാണെന്നാണ് അദ്ദേഹം പറഞ്ഞത്. കള്ളപ്പണം വന്നുവെന്ന കാര്യം ഉറപ്പാണെന്നും കൃഷ്ണകുമാർ ആരോപിച്ചു.
പോലീസിൽ നിന്ന് മറിച്ചൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും, റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമവശം പരിശോധിച്ച് ബി ജെ പിയുടെ തുടർനടപടി തീരുമാനിക്കുമെന്നും അദ്ദേഹം വിശദമാക്കി. സംഭവത്തിൽ പോലീസിൻ്റെ പ്രാഥമിക നിഗമനം ട്രോളി ബാഗിൽ ദുരൂഹതയില്ലെന്നാണ്.