ആലപ്പുഴ : കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്ക് സംരക്ഷണം ഒരുക്കുന്നുവെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി കൃഷ്ണകുമാർ രംഗത്തെത്തി. രാഹുലിനെ എം എൽ എ എന്ന നിലയിൽ ഔദ്യോഗിക പരിപാടികളിൽ പങ്കെടുപ്പിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. (C Krishnakumar against Rahul Mamkootatil)
അദ്ദേഹം രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും സി കൃഷ്ണകുമാർ ഉറപ്പിച്ച് പറഞ്ഞു. കോൺഗ്രസിൻറേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി എന്ന് പറഞ്ഞിട്ട് സംരക്ഷണം നൽകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.