
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനലവധി കഴിഞ്ഞ് ഇന്നു തുറക്കും(Students ). ഇത്തവണ ഒന്നാം ക്ലാസിലേക്ക് മൂന്നു ലക്ഷം കുട്ടികൾ എത്തുമെന്നാണ് വിലയിരുത്തൽ. ആലപ്പുഴ കലവൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ 8.30 മുതൽ പ്രവേശനോത്സവ ചടങ്ങുകൾ ആരംഭിക്കും.
വിദ്യാർഥികളുടെ കലാപരിപാടികളോടെ ആരംഭിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷതവഹിക്കും. സ്കൂൾ തുറന്നുള്ള ആദ്യ രണ്ടാഴ്ചക്കാലം സാമൂഹികശീലം, പൗരബോധം തുടങ്ങിയ സന്മാർഗപാഠങ്ങളായിരിക്കും കുട്ടികളെ പഠിപ്പിക്കുക.