തിരുവനന്തപുരം : ഗതാഗത നിയമം ലംഘിച്ചു വാതിലുകൾ തുറന്നിട്ടു സർവീസ് നടത്തിയതിനു 4,099 ബസുകളിൽ നിന്നായി 12,69,750 രൂപ പിഴ ഈടാക്കി. ബസുകളുടെ വാതിലുകൾ തുറന്നിട്ട് സർവീസ് നടത്തുന്നത് തടയുന്നതിനായി ഓഗസ്റ്റ് 20 മുതൽ 26 വരെ റോഡ് സുരക്ഷാ മാനേജ്മെന്റ് ഐ ജി യുടെ നേതൃത്വത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് വാഹനങ്ങൾക്ക് പിഴ ഈടാക്കിയത്.
വാതിലുകള്‍ തുറന്നിട്ട് ബസുകള്‍ ഓടിക്കുന്നത് യാത്രക്കാര്‍ വീഴാനുള്ള ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് പോലീസ് അറിയിച്ചു.
32203 ബസ്സുകള്‍ പരിശോധിച്ചു. ബസുകളിലെ ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസും നടത്തി . ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തില്‍, ജില്ലാ പോലീസ് മേധാവികള്‍, ട്രാഫിക് സോണല്‍ പോലീസ് സൂപ്രണ്ടുമാര്‍, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ ഡ്രൈവ് നടത്തിയത്.
പതിവായി തുടർ പരിശോധനകൾ നടത്താൻ ഹൈവേ പട്രോൾ യൂണിറ്റുകൾക്കും എൻഫോഴ്‌സ്‌മെന്റ് യൂണിറ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ആവർത്തിച്ചുള്ള നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഗതാഗത, റോഡ് സുരക്ഷാ മാനേജ്‌മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്ട്‌സ്ആപ്പ് നമ്പറിൽ (974700 1099) നിയമലംഘനങ്ങൾ പൗരന്മാർക്ക് റിപ്പോർട്ട് ചെയ്യാം.