മലപ്പുറം : ഓടുന്ന ബസിലേക്ക് മറ്റൊരു സ്വകാര്യ ബസ് ഇടിച്ച് കയറ്റി. ബസ് ജീവനക്കാർ തമ്മിൽ തർക്കം ഉണ്ടായതിന് പിന്നാലെയാണ് സംഭവം. ഇതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നു. (Buses collided with each other in Malappuram )
മലപ്പുറത്താണ് സംഭവം. മഞ്ചേരിയിൽ നിന്നും അരീക്കോട് നിന്നുമായി വണ്ടൂരിലേക്ക് വന്ന ബസുകളാണ് ഇടിച്ചത്. യാത്രക്കാരിക്ക് പരിക്കേറ്റിട്ടുണ്ട്.
സമയക്രമത്തെച്ചൊല്ലിയാണ് തർക്കമുണ്ടായത്. മാൻകോ ബസിലെ ഡ്രൈവറായ ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്തു.