കോഴിക്കോട് : ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിന് സമീപമാണ് സംഭവം. പരിക്കേറ്റത് കോളേജിലെ വിദ്യാർത്ഥിനിയായ അഭിഷ്‌നയ്ക്കാണ്.(Bus shelter collapsed in Kozhikode)
കാലിനാണ് പരിക്കേറ്റിരിക്കുന്നത്. ഫ്ളക്സുകൾ മാറ്റാനായി തൊഴിലാളി കയറിയ സമയത്താണ് ഷെൽട്ടർ ഒന്നാകെ താഴേയ്ക്ക് പതിച്ചത്. ഇതിൻ്റെ തൂണുകൾ ആകെ ദ്രവിച്ച അവസ്ഥയിൽ ആയിരുന്നു.