
തുറവൂർ: കുട്ടികളെ കയറ്റാൻ പോയ സ്കൂൾ ബസിന് തീപിടിച്ചു(Bus Fire). ചാവടിയിലുള്ള സ്വകാര്യ സ്കൂളിൽ നിന്നും കുട്ടികളെ കൊണ്ടുവരാൻ പോയ മിനി വാനാണ് തുറവൂർ പഞ്ചായത്തിന് സമീപം വച്ച് തീപിടിച്ചത്.
അപകട സമയം കുട്ടികൾ ആരും വാഹനത്തിൽ ഇല്ലായിരുന്നത് വൻ അപകടം ഒഴിവായി. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തി തീയണക്കാൻ ശ്രമിച്ചു. എന്നാൽ, തീയണക്കാനായില്ല. ചേർത്തലയിൽ നിന്നും അഗ്നിരക്ഷാ സേനയും കുത്തിയതോട് പൊലീസുമെത്തിയാണ് തീ അണച്ചത്.