ആലപ്പുഴ : ചെങ്ങന്നൂരിൽ അറ്റകുറ്റപണിക്കിടെ ബസിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോൻ ആണ് മരണപ്പെട്ടത്. എഞ്ചിനീയറിങ് കോളേജിലെ ബസിലാണ് പൊട്ടിത്തെറി ഉണ്ടായത്.
കഴിഞ്ഞ രണ്ടുദിവസമായി ബസ് കേടായിക്കിടക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മെക്കാനിക് എത്തി അറ്റകുറ്റപ്പണികൾ നടത്തിവരികയായിരുന്നു. വൈകിട്ട് ആറരയോടെയായിരുന്നു ബസിനുള്ളിൽ നിന്ന് പൊട്ടിത്തെറി ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.