മലപ്പുറം: നിലമ്പൂർ ബസ് സ്റ്റാൻഡിന് മുൻവശം നടുറോഡിൽ ബസ് ജീവനക്കാർ തമ്മിലടിച്ചു. ഒരേ റൂട്ടിലോടുന്ന ബസുകൾ തമ്മിലുള്ള സമയക്രമത്തെച്ചൊല്ലിയുള്ള തർക്കമാണ് പരസ്യമായ കയ്യാങ്കളിയിൽ കലാശിച്ചത്. സംഭവത്തിൽ നിലമ്പൂർ പോലീസ് ആറ് ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു.(Bus employees clash in Nilambur, Case filed against 6 people)
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം അരങ്ങേറിയത്. നിലമ്പൂർ വഴി കരുളായിലേക്ക് പോവുകയായിരുന്ന ബസിലെയും വഴിക്കടവിലേക്ക് പോവുകയായിരുന്ന ബസിലെയും ജീവനക്കാരാണ് ഏറ്റുമുട്ടിയത്. സമയത്തെച്ചൊല്ലി ആരംഭിച്ച വാക്കുതർക്കം മിനിറ്റുകൾക്കുള്ളിൽ പൊരിവെയിലത്ത് റോഡിലെ അടിപിടിയായി മാറി.
സ്ഥലത്തെത്തിയ പോലീസ് സംഘം ഏറെ പണിപ്പെട്ടാണ് ജീവനക്കാരെ പിടിച്ചുമാറ്റിയത്. അടിപിടിയിൽ ഉൾപ്പെട്ട രണ്ട് ബസുകളും പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.