വ്യക്തി വൈരാഗ്യതെ തുടർന്ന് ബസ് ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു |crime

ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
crime
Published on

പാലക്കാട് : വ്യക്തി വൈരാഗ്യതെ തുടർന്ന് ബസ് ജീവനക്കാരനെകുത്തിപ്പരിക്കേൽപ്പിച്ചു. സ്റ്റേഡിയം സ്റ്റാൻറിൽ വച്ച് പാലക്കാട്- മണ്ണാർക്കാട് റൂട്ടിലെ റസാരിയോ ബസിലെ ജീവനക്കാരൻ സന്തോഷിനാണ്

കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

പ്രതിയായ കുന്തിപ്പുഴ സ്വദേശി ഷാനിഫ് പൊലീസ് കസ്റ്റഡിയിലാണ്. നിസാര പരിക്കേറ്റ ഷാനിഫ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. സംഭവം നടന്നത് ടൗൺ ബസ് സ്റ്റാൻ്റ് പരിസരത്തെ പെട്രോൾ പമ്പിനടുത്ത് വച്ചാണ്. അരയിൽ കത്തിയുമായെത്തിയ പ്രതി സന്തോഷിനെ നിലത്തേക്ക് ചവിട്ടിയിട്ട് അക്രമിക്കുകയായിരുന്നു. സന്തോഷിന് കഴുത്തിൽ ആഴത്തിൽ മുറിവുകളുണ്ട്. ശരീരമാസകലവും മുറിവുകളെന്നും പൊലീസ്.

Related Stories

No stories found.
Times Kerala
timeskerala.com