യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്‌തു ; ബസ് ജീവനക്കാരന്‍ പിടിയില്‍ |sexual abuse

കോഴിക്കോട് സ്വദേശി ശബരീനാഥിനെ(24)യാണ് അറസ്റ്റ് ചെയ്തത്.
arrest
Published on

കോഴിക്കോട് : യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ബസ് ജീവനക്കാരന്‍ പിടിയില്‍. കോഴിക്കോട് മാറാട് അരക്കിണര്‍ സ്വദേശിയായ ആലപ്പാട്ട് വീട്ടില്‍ ശബരീനാഥിനെ(24)യാണ് അറസ്റ്റ് ചെയ്തത്.

മലപ്പുറം സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥനത്തിൽ പോലീസ് കേസ് എടുത്തത്.സ്വകാര്യ ബസ് ജീവനക്കാരനായ ശബരീനാഥന്‍ യുവതിയെ സ്‌നേഹം നടിച്ച് വശീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മൂന്നിന് യുവതിയുമൊത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തുള്ള ലോഡ്ജില്‍ എത്തിയ ഇയാള്‍ നിര്‍ബന്ധിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ സമാനരീതിയില്‍ പീഡിപ്പിച്ചുവെന്നാണ് വിവരം.

പരാതി നല്‍കിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ പ്രതി അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com