കോഴിക്കോട് : യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ. അരക്കിണർ സ്വദേശി ശബരിനാഥാണ് പിടിയിലായത്.
കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചുവെന്ന് മലപ്പുറം സ്വദേശി പോലീസിൽ പരാതി നൽകി. ഇയാൾക്കെതിരെ നേരത്തെയും സമാനമായ പരാതികൾ ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ മെഡിക്കൽ കോളേജ് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.