കണ്ണൂർ : തലശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. ഇയാളെ ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. (Bus conductor attacked in Kannur)
വിദ്യാർത്ഥിനിയെ പാസിൻ്റെ പേരിൽ ബസിൽ നിന്നും ഇറക്കി വിട്ടെന്ന് കാട്ടിയായിരുന്നു മർദ്ദനം. വിഷ്ണുവിനെ ആക്രമിച്ചത് വിദ്യാർത്ഥിനിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ്. കണ്ടക്റ്റർ നൽകിയ പരാതിയിൽ കേസെടുത്ത ചൊക്ലി പോലീസ് അന്വേഷണം ആരംഭിച്ചു.