ഇടുക്കിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് മറിഞ്ഞു ; നിരവധി പേർക്ക് പരുക്ക് |Bus accident

ബസിൽ മുതിർന്നവരും കുട്ടികളും അടക്കം നിരവധി ആളുകൾ ഉണ്ടായിരുന്നു.
accident
Published on

ഇടുക്കി : ഇടുക്കിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. മാങ്കുളത്തിന് സമീപം വിരിപാറയിൽ തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.

വിരിപാറ ഫോറസ്റ്റ് ഓഫീസിന് മുൻപിലെ വളവിലാണ് ബസ് നിയന്ത്രണം നഷ്ടമായി അപകടത്തിൽ പെട്ടത്. തമിഴ്നാട് തിരുപ്പൂർ സ്വദേശികളാണ് ആനക്കുളം സന്ദർശിക്കുന്നതിനായി പോകുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

ബസിൽ മുതിർന്നവരും കുട്ടികളും അടക്കം നിരവധി ആളുകൾ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മോർണിംഗ് സ്റ്റാർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com