എറണാകുളം: മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. അർധരാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു.(Bus carrying Sabarimala pilgrims collides with mini lorry)
ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ആന്ധ്രാപ്രദേശിൽനിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ തീർത്ഥാടകരുടെ നില ഗുരുതരമല്ല. വാഹനാപകടത്തെ തുടർന്ന് ഈ മേഖലയിൽ ഗതാഗത തടസ്സം നേരിട്ടെങ്കിലും പിന്നീട് പോലീസ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.