മലയാളി വിദ്യാർത്ഥികളുടെ ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു: 15 പേർക്ക് പരിക്ക് | Bus

ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ല
മലയാളി വിദ്യാർത്ഥികളുടെ ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു: 15 പേർക്ക് പരിക്ക് | Bus
Published on

കോഴിക്കോട് : മലയാളി വിദ്യാർത്ഥികളുടെ പഠനയാത്രാ സംഘം സഞ്ചരിച്ച ബസ് കർണാടകയിലെ ഹാസനിൽ വെച്ച് അപകടത്തിൽപ്പെട്ടു. ഇത് കോഴിക്കോട് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. സംഭവത്തിൽ 15 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.(Bus carrying a group of Malayali students on a study tour meets with an accident in Karnataka)

ഹാസനിലെ അറയ്ക്കൽഗുഡ എന്ന സ്ഥലത്ത് പവർഗ്രില്ലിന് സമീപം വെച്ചാണ് അപകടം നടന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ബസ് മറിഞ്ഞത്. ബെംഗളൂരു സന്ദർശനം പൂർത്തിയാക്കി മടങ്ങുകയായിരുന്നു വടകരയിൽ നിന്നുള്ള വിദ്യാർത്ഥികൾ.

അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ഇടപെട്ട് വിദ്യാർത്ഥികളെ അറയ്ക്കൽഗുഡയിലെ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ 15 വിദ്യാർത്ഥികൾക്കും പ്രാഥമിക ചികിത്സ നൽകി. ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ലാത്തതിനാൽ ഇന്നലെ രാത്രി തന്നെ ചികിത്സ പൂർത്തിയാക്കി സംഘം മടങ്ങി.

Related Stories

No stories found.
Times Kerala
timeskerala.com