

പാലക്കാട്: തൃത്താലയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വയസുകാരൻ മരിച്ചു(Bus and Car Collided). പട്ടാമ്പി സ്വദേശി ഐസിൻ (ഒന്ന്) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ 7 മണിക്കാണ് അപകടം സംഭവിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വന്നവരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന എട്ടുപേർക്ക് അപകടത്തില്‍ പരിക്കേറ്റു.