തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികൾ മരിച്ചു | Bus and Car Collided

തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികൾ മരിച്ചു | Bus and Car Collided
Updated on

ചെന്നൈ: തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. തേനി പെരിയകുളത്താണ് അപകടമുണ്ടായത്(Bus and Car Collided). കോട്ടയം സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവർ സഞ്ചരിച്ച കാർ ടൂറിസ്റ്റ് ബസുമായാണ് കൂട്ടിയിടിച്ചത്. നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

അപകടത്തിന് ശേഷം രണ്ട് വാഹനങ്ങളും മറിഞ്ഞു. 18 തേനി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ ഏർക്കാടേയ്ക്ക് പോകുകയായിരുന്നു. ബസ് യാത്രികരിൽ ചിലർ‌ക്കും പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാൾ തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എറണാകുളം രജിസ്ട്രേഷനിലുള്ളതാണ് കാർ. ഇവർ എവിടേയ്ക്ക് പോകുകയായിരുന്നെന്ന കാര്യം വ്യക്തമല്ല.

Related Stories

No stories found.
Times Kerala
timeskerala.com