കോഴിക്കോട് : സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കോഴിക്കോട് അപകടമുണ്ടായി. കാക്കൂരിലാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ അപകടമുണ്ടായത്. (Bus accident in Kozhikode)
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ലോറിയുടെ മുൻഭാഗവും, പ്രൈവറ്റ് ബസിൻ്റെ ഒരു വശവും പൂർണ്ണമായും തകർന്നു. അരികിലുള്ള ഗ്രാനൈറ്റ് കടയുടെ മതിൽ ഇടിച്ചു തകർത്ത ശേഷമാണ് ബസ് നിന്നത്.