
കോഴിക്കോട്: അരയിടത്തുപാലത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടമുണ്ടായ സംഭവത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശിയായ മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത്.(Bus accident in Kozhikode )
ഇയാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാനിഹ് സഞ്ചരിച്ചിരുന്ന ബൈക്കിൻ്റെ മുകളിലേക്കാണ് നിയന്ത്രണം വിട്ട ബസ് മറിഞ്ഞത്.
വൈകീട്ട് നാല് മണിയോടെ ഉണ്ടായ അപകടത്തിൽ അൻപതോളം പേർക്കാണ് പരിക്കേറ്റത്. അപകടത്തിൽപ്പെട്ടത് പാളയം ബസ് സ്റ്റാൻഡിൽ നിന്നും അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ്.