ഇടുക്കി : മാങ്കുളത്ത് 24 പേരുമായി പോയ മിനി ബസ് മറിഞ്ഞു. അപകടമുണ്ടായത്ത് വിരിപാറ ഇല്ലിച്ചുവട് ഭാഗത്താണ്. വാഹനത്തിൽ രണ്ടു കുട്ടികൾ കുടുങ്ങി കിടക്കുകയാണ്. (Bus accident in Idukki)
ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയാണ്. അപകടത്തിൽപ്പെട്ടത് തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച ബസാണ്.
രക്ഷാ പ്രവർത്തനം തുടരുന്നു. ബസ് റോഡിനരികിൽ തലകീഴായി മറിഞ്ഞ അവസ്ഥയിലാണ്.