ആലപ്പുഴ : കെ എസ് ആർ ടി സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. ചെങ്ങന്നൂരിലാണ് സംഭവം. ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. (Bus accident in Alappuzha)
കാറിലിടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തൽ. അപകടത്തിൽ 63 പേർക്ക് പരിക്കേറ്റു. 36 പേർ ചങ്ങന്നൂർ ഗവ. ആശുപത്രിയിലും, 26 പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
കെ എസ് ആർ ടി സി ബസ് ഡ്രൈവറുടെ കാലുകൾ ഒടിഞ്ഞിട്ടുണ്ട്. വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിർദേശം നൽകി.