കണ്ണൂരിൽ റബ്ബർ തോട്ടത്തിൽ വയോധികൻ്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി | Burnt

അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്
കണ്ണൂരിൽ റബ്ബർ തോട്ടത്തിൽ വയോധികൻ്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി | Burnt
Published on

കണ്ണൂർ: നടുവിൽ സ്വദേശിയായ വയോധികനെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നടുവിൽ സ്വദേശി കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.(Burnt body of elderly man found in rubber plantation in Kannur)

കഴിഞ്ഞ ദിവസം ഗോപിനാഥനെ വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിനിടെയാണ് വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് കുടിയാന്മല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കുടിയാന്മല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാവുകയുള്ളൂ.

Related Stories

No stories found.
Times Kerala
timeskerala.com