
കണ്ണൂർ: നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് ആക്ട് കേസുകളിൽ നിരവധി തവണ പിടിയിലായ 'ബുള്ളറ്റ് ലേഡി'യെ എക്സൈസ് കസ്റ്റഡിയിലെടുത്തു(drug). പയ്യന്നൂർ സ്വദേശിനി നിഖിലയെയാണ് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ കസ്റ്റഡിയിലെടുത്തത്.
ബംഗളൂരുവിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിരവധി തവണ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, പലതവണകളിലായി നിഖിലയുടെ പക്കൽ നിന്നും മെത്താഫിറ്റമിൻ, കഞ്ചാവ് തുടങ്ങിയവ പോലീസ് പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.