ആലപ്പുഴ : വിദ്യാർഥികളുടെ ബാഗിൽ വെടിയുണ്ട കണ്ടെത്തി.ആലപ്പുഴ കാർത്തികപ്പിള്ളി സ്വകാര്യ സ്‌കൂളിലെ രണ്ട് വിദ്യാർഥികളുടെ കൈയ്യിൽ നിന്നും ഇന്ന് രാവിലെ വെടിയുണ്ട കണ്ടെത്തിയിരുന്നു. ലഹരി പരിശോധനയ്ക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയത്. വെടിയുണ്ടയുടെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഉർജ്ജിതമാക്കി.
ഇന്ന് രാവിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. ആലപ്പുഴ കാർത്തികപള്ളിയിലെ സ്വകാര്യ സ്ക്കൂളിലാണ് സംഭവം നടന്നത്. അധ്യാപകർ സ്ക്കൂൾ ബാഗുകൾ പരിശോധിച്ചപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് വെടിയുണ്ടകളാണ് കണ്ടെത്തിയത്. ട്യൂഷന് പോയപ്പോൾ തൊട്ടപ്പുറത്തെ പറമ്പിൽ നിന്ന് കിട്ടിയതെന്നാണ് കുട്ടിയുടെ മൊഴി.