കോഴിക്കോട് : നാദാപുരത്ത് ഇരുനിലക്കെട്ടിടം തകർന്നു വീണു. ഏകദേശം 50 വർഷത്തോളം കാലപ്പഴക്കം ഉള്ള കോൺക്രീറ്റ് കെട്ടിടമാണ് തകർന്നു വീണത്. (Building collapses in Kozhikode)
കനത്ത മഴയെത്തുടർന്നാണ് അപകടമുണ്ടായത്. അതേസമയം, അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചെലവൂർ സ്വദേശി അബ്ദുറഹ്മാൻ ഗുരിക്കൾ അപകടത്തിൽ നിന്ന് അത്ഭുതകടമായി രക്ഷപ്പെട്ടു.
സാധാരണയായി ജോലി കഴിഞ്ഞാൽ അദ്ദേഹം ഇവിടെയാണ് വിശ്രമിക്കാറുള്ളത്. എന്നാൽ, അന്ന് വീട്ടിലേക്ക് തിരികെ പോയിരുന്നു.