തൃശൂർ : കൊടകരയിൽ ഇരുനിലക്കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ കുടുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് കുടുങ്ങിയത്. (Building collapse in Kodakara)
പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്നത് 17 പേരാണ്. 14 പേർ ഓടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ടത് പശ്ചിമബംഗാൾ സ്വദേശികളാണ്.
രക്ഷാപ്രവർത്തനം ആരംഭിച്ചു. രാവിലെ 6 മണിയോടെയാണ് കെട്ടിടത്തിൻ്റെ മുൻ ഭാഗം ഇടിഞ്ഞു വീണത്.