കോഴിക്കോട് : നടുറോഡിലേക്ക് വിരണ്ടോടിയ പോത്ത് രണ്ടു പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് നടക്കാവിലാണ് സംഭവം. പോത്ത് വാഹനങ്ങൾക്കും കേട് വരുത്തിയിട്ടുണ്ട്. (Buffalo attack in Kozhikode)
സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് അതിസാഹസികമായാണ് ഇതിനെ തളച്ചത്. ഇരുചക്രവാഹന യാത്രക്കാരിയെയും കാൽനട യാത്രക്കാരനെയുമാണ് പോത്ത് കുത്തിയത്.
റെസ്ക്യൂ നെറ്റ്, റോപ്പ് എന്നിവയടക്കം ഉപയോഗിച്ചാണ് ഇതിനെ തളച്ചത്. നടക്കാവ് സിഎച്ച് ക്രോസ് റോഡിലാണ് സംഭവം.