'യാഥാർത്ഥ്യ ബോധമില്ലാത്ത പൊള്ളയായ പ്രഖ്യാപനങ്ങളുടെ ഭാണ്ഡക്കെട്ട്, ബജറ്റ് വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്ക്': രമേശ് ചെന്നിത്തല | Budget

ലോക കേരള സഭ ബഹിഷ്കരിക്കും
Budget is just an election gimmick, says Ramesh Chennithala
Updated on

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് ജനങ്ങളെ കബളിപ്പിക്കലാണെന്ന് രമേശ് ചെന്നിത്തല. സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ ബജറ്റിൽ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.(Budget is just an election gimmick, says Ramesh Chennithala)

കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി ചെലവ് 50 ശതമാനത്തിൽ പോലും എത്തിക്കാൻ കഴിയാത്ത സർക്കാരാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നത്. പഴയ കുട്ടനാട്, വയനാട്, ഇടുക്കി പാക്കേജുകളുടെ അവസ്ഥ എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു ഭാഗത്ത് സിൽവർ ലൈനും മറുഭാഗത്ത് ആർ.ആർ.ടി.എസും പറഞ്ഞ് സർക്കാർ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. പരിസ്ഥിതി പഠനം നടത്താതെയും ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുമുള്ള കെ-റെയിൽ പദ്ധതിക്കായി അടയാളപ്പെടുത്തിയ മഞ്ഞക്കുറ്റികൾ പിഴുതെറിയണം. നിലവിലുള്ള പാതകൾ പരിഷ്കരിച്ചാൽ തന്നെ യാത്രാവേഗത കൂട്ടാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ-ഫോൺ പദ്ധതി ആർക്കാണ് പ്രയോജനം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. സാധാരണക്കാർക്ക് ഇതുകൊണ്ട് ഒരു ഗുണവും ലഭിച്ചിട്ടില്ല.

വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുമ്പോഴും ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാത്തത് സർക്കാരിന്റെ വലിയ പരാജയമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സർക്കാരിന്റെ ധൂർത്തിന്റെ ഭാഗമായ ലോക കേരള സഭ യുഡിഎഫ് ബഹിഷ്കരിക്കുമെന്നും രമേശ് ചെന്നിത്തല ഔദ്യോഗികമായി അറിയിച്ചു. ബജറ്റിലെ പ്രഖ്യാപനങ്ങളെച്ചൊല്ലി ഭരണ-പ്രതിപക്ഷ തർക്കം വരും ദിവസങ്ങളിൽ സഭയ്ക്കകത്തും പുറത്തും ശക്തമാകാനാണ് സാധ്യത.

Related Stories

No stories found.
Times Kerala
timeskerala.com