മദ്യപാനിയായ അച്ഛന്റെ ക്രൂര പീഡനം ; വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു | Student Suicide

പെൺകുട്ടി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.
student suicide
Updated on

തിരുവനന്തപുരം : മദ്യപാനിയായ അച്ഛന്റെ ക്രൂര പീഡനത്തെതുടർന്ന് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു.നെയ്യാറ്റിൻകര അരങ്കമുകളിലാണ് സംഭവം നടന്നത്. പെൺകുട്ടി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.

പിതാവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതിൽ മനംനൊന്തായിരുന്നു പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്ഥിരം മദ്യപാനിയായ പിതാവ് അസഭ്യം പറയുകയും പൊതുവഴിയിൽ വെച്ച് മർദിച്ചെന്നും അമ്മയെയും തന്നെയും വീട്ടിൽ നിന്നും ഇറക്കി വിടാറുണ്ടെന്നും പെൺകുട്ടി.

ക്ലീനിങ് ലോഷൻ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. ലൈസോൾ എടുത്ത് കുടിക്കുകയായിരുന്നു. ആന്തരിക അവയവങ്ങൾ പൊള്ളലേറ്റതായി ആശുപത്രി അതികൃതർ.

Related Stories

No stories found.
Times Kerala
timeskerala.com