കോഴിക്കോട് ഭിന്നശേഷിക്കാരന് ക്രൂര മർദ്ദനം: ട്രെയിനിങ് സെൻ്ററിലെ അധ്യാപകനെതിരെ കേസ് | Teacher

മോഷണക്കുറ്റം ആരോപിച്ചാണ് മർദ്ദനം
Brutal beating of differently-abled person in Kozhikode, Case filed against teacher at training center
Updated on

കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് വെള്ളയിലുള്ള 'ഹ്യുമാനിറ്റി ലൈഫ് കെയർ ആൻഡ് വൊക്കേഷണൽ ട്രെയിനിങ്' കേന്ദ്രത്തിലാണ് സംഭവം. സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥനെതിരെ വെള്ളയിൽ പോലീസ് കേസെടുത്തു.(Brutal beating of differently-abled person in Kozhikode, Case filed against teacher at training center)

കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ ഭിന്നശേഷി യുവാവിനാണ് മർദ്ദനമേറ്റത്. യുവാവ് മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ അതിക്രമം.

യുവാവിന്റെ ശരീരത്തിലുടനീളം ക്രൂരമായ മർദ്ദനമേറ്റ പാടുകളുണ്ട്. മുഖം, കൈകൾ, കാലുകൾ, തുട എന്നിവിടങ്ങളിൽ പരിക്കേറ്റതായാണ് വിവരം. യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

Related Stories

No stories found.
Times Kerala
timeskerala.com