തിരുവനന്തപുരം : പശ്ചിമബംഗാളിൽ നിന്നും ബ്രൗൺ ഷുഗറും കഞ്ചാവും കേരളത്തിലേക്ക് കടത്തിയ ബംഗാൾ സ്വദേശി പിടിയിൽ. മനിറുൽ ഇസ്ലാം (34) നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.
ഇയാളിൽ നിന്നും 47.62 ഗ്രാം ബ്രൗൺ ഷുഗറും 25 ഗ്രാമിലധികം കഞ്ചാവും പിടിച്ചെടുത്തു. കിഡ്നാപ്പിംഗ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് മനിറുൽ ഇസ്ലാം.
കേരളത്തിലേക്ക് പതിവായി മയക്കുമരുന്ന് എത്തിക്കുന്നയാളാണ് മനിറുൽ ഇസ്ലാമെന്നാണ് വിവരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്.