മീൻ പിടിക്കാനിറങ്ങിയ സഹോദരന്മാരായ കുട്ടികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു |electrocution

ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്.
dead
Published on

കോഴിക്കോട് : കോടഞ്ചേരിയില്‍ തോട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങൾ ഷോക്കറ്റ് മരിച്ചു.കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്.

വൈകീട്ട് ആറരയോടെ വീടിനടുത്തുള്ള തോട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. ഈ സമയം, ഇലക്ട്രിക് പോസ്റ്റ് തോട്ടിലേക്ക് മറിഞ്ഞുവീഴുകയും അതില്‍ നിന്ന് വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു.സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com