വയനാട്ടിൽ സഹോദരങ്ങൾ വൈദ്യുതാഘാതമേറ്റ് മരിച്ചു; അപകടം സംഭവിച്ചത് വന്യമൃഗ ശല്യം തടയാൻ സ്ഥാപിച്ച ചെമ്പ് കമ്പികമ്പിയിൽ നിന്നും | electrocution

സഹോദരങ്ങളെ കാണാതായതോടെ ഫാമുടമ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്.
electrocution
Published on

സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ സഹോദരങ്ങൾ വൈദ്യുതാഘാതമേറ്റ് മരിച്ചു(electrocution). കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കും തടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് ഇന്ന് രാവിലെ 8 മണിയോടെ മരണമടഞ്ഞത്. ഇരുവരും ജോലി ചെയ്യുന്ന കോഴിഫാമിൽ വച്ചാണ് അപകടം നടന്നത്.

സഹോദരങ്ങളെ കാണാതായതോടെ ഫാമുടമ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫാമിൽ വന്യമൃഗ ശല്യം തടയാനായി ചെമ്പ് കമ്പികൾ സ്ഥാപിച്ചിരുന്നു. ഇതിൽ നിന്നാവാം ഷോക്കേറ്റതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com