ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി; അനുമതി നൽകിയത് അതീവ സുരക്ഷ മാനദണ്ഡം പാലിച്ച് | British fighter jet

വിമാനം കടലില്‍ 36000 അടിയോളം പറന്നുയർന്നപ്പോഴാണ് ഇന്ധനം തീർന്നത്.
 ബ്രിട്ടീഷ് യുദ്ധവിമാനം  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി; അനുമതി നൽകിയത് അതീവ സുരക്ഷ മാനദണ്ഡം പാലിച്ച് |  British fighter jet
Published on

തിരുവനന്തപുരം: ഇന്ധനം തീർന്നതിനെ തുടർന്ന് ബ്രിട്ടീഷ് എഫ്-35 ഫൈറ്റർ ജെറ്റ് യുദ്ധവിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി(British fighter jet). ശനിയാഴ്ച രാത്രി രാത്രി 9.30 നാണ് സംഭവം നടന്നത്. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പലിൽ നിന്ന് പറന്നുയർന്ന ജെറ്റ് വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.

"ഇന്ധനം കുറവാണെന്ന് പൈലറ്റ് റിപ്പോർട്ട് ചെയ്തു. ലാൻഡ് ചെയ്യാൻ അനുമതി ചോദിച്ചു. തുടർന്ന് എല്ലാം വേഗത്തിലും പ്രൊഫഷണലായും കൈകാര്യം ചെയ്തു" - അധികൃതർ അറിയിച്ചു.

വിമാനം കടലില്‍ 36000 അടിയോളം പറന്നുയർന്നപ്പോൾ ഇന്ധനം തീർന്നതായി തോന്നിയത്. ഉടൻ തന്നെ അടിയന്തര ലാൻഡിംഗിന് അനുമതി ചോദിക്കുകയായിരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെയും സുരക്ഷാ ഏജൻസികളുടെയും അനുമതിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അനുമതി നൽകി.

Related Stories

No stories found.
Times Kerala
timeskerala.com