തിരുവനന്തപുരം : അഞ്ച് ആഴ്ചകൾക്ക് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബി. സാങ്കേതിക തകരാർ മൂലമാണ് ഇത് തിരുവനന്തപുരം എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തിയത്. (British Fighter Jet leaves Trivandrum Airport)
യു കെ യിൽ നിന്നും വിദഗ്ധ സംഘമെത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. ഇന്നലെ തിരികെ പറക്കാനുള്ള അനുമതി വിമാനത്തിന് ലഭിച്ചു.
ചൊവ്വാഴ്ച്ച രാവിലെ 10.45ഓടെയാണ് ടേക്ക് ഓഫ് ചെയ്തത്. നേരെ ഓസ്‌ട്രേലിയക്ക് പോകുന്ന വിമാനം അവിടെ നിന്നും ബ്രിട്ടനിലേക്ക് പോകും.