തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ് 35ൻ്റെ വിധി എന്താകുമെന്ന് ഇന്നറിയാം.(British Fighter Jet in Trivandrum Airport)
അറ്റകുറ്റപ്പണികൾക്കായി ബ്രിട്ടീഷ് വിദഗ്ധ സംഘം ഇന്നെത്തും. 25പേരടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്ത് എത്തുന്നത്.
വിമാനം നിർമ്മിച്ച ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയുടെ വിദഗ്ധരും ഇക്കൂട്ടത്തിലുണ്ട്.