തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധ വിമാനം പരിശോധിക്കാൻ ബ്രിട്ടീഷ് വ്യോമയാന എഞ്ചിനീയർമാരുടെ സംഘം നാളെ എത്തും. (British fighter jet in Trivandrum Airport )
ഏകദേശം 25 പേരടങ്ങുന്ന സംഘമാണ് തലസ്ഥാനത്ത് എത്തുന്നത്. വിമാനം ഇന്ത്യയിൽ വച്ച് നന്നാക്കാൻ സാധിക്കുമോയെന്ന കാര്യം പരിശോധിക്കും.
ഏറ്റവും അടുത്തുള്ള എംആർഒ കേന്ദ്രത്തിൽ വിമാനം നന്നാക്കാൻ ഇന്ത്യ സഹായം വാഗ്ദാനം ചെയ്‌തിരുന്നു.