തിരുവനന്തപുരം : ബ്രിട്ടീഷ് നാവിക സേനയുടെ യുദ്ധവിമാനം എഫ്-35 സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ഇത് ഇവിടെ തന്നെ തുടരുകയാണ്. (British Fighter jet in Trivandrum Airport)
വിമാനത്തിൻ്റെ തകരാർ പരിഹരിക്കാൻ 40അംഗ വിദഗ്ദ്ധ സംഘം ഈ ആഴ്ച്ച തന്നെ എത്തിച്ചേരുമെന്നാണ് വിവരം. ഇത് പരിഹരിക്കാൻ സാധിക്കാത്ത പക്ഷം വിമാനത്തിൻ്റെ ചിറകുകൾ അഴിച്ചു മാറ്റി ചരക്കുവിമാനത്തിൽ എയർ ലിഫ്റ്റ് ചെയ്യും.