തിരുവനന്തപുരം : ഒടുവിൽ മുട്ടുമടക്കി ബ്രിട്ടീഷ് അധികൃതർ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ശേഷം അവിടെത്തന്നെ തുടരുന്ന ബ്രിട്ടീഷ് യുദ്ധ വിമാനം ഹാംഗറിലേക്ക് മാറ്റും. (British fighter jet in Trivandrum Airport)
അമേരിക്കൻ നിർമ്മിത എഫ് 35 മാറ്റുന്നത് എയർ ഇന്ത്യയുടെ ഹാംഗറിലേക്കാണ്. അറ്റകുറ്റപ്പണികൾക്കായി വിദഗ്ദ്ധ സംഘം ബ്രിട്ടനിൽ നിന്നും എത്തിയാലുടൻ ഇത് ഹാംഗറിലേക്ക് മാറ്റുമെന്നാണ് ബ്രിട്ടീഷ് ഹൈ കമ്മീഷൻ വക്താവ് പറഞ്ഞത്.
ഇന്ത്യയുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. നേരത്തെ എയർ ഇന്ത്യയുടെ വാഗ്ദാനം ഇവർ നിരസിച്ചിരുന്നു.